മണിപ്പൂരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ ആയിരുുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോമനിക് ലുമിനോ. മണിപ്പൂരിലെത്തിയ ഇടതുപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരേണ്‍സിങ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നടത്തോളം മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാകില്ല.അദ്ദേഹമാണ് കലാപത്തിന്‍റെ സൂത്രധാരന്‍.കലാപകാരികളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല.രണ്ട് മാസത്തിലേറെയായി മണിപ്പൂര്‍ കത്തിയെരിയുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. മണിപ്പൂരില്‍ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നു.
കലാപകാരികള്‍ ആയുധങ്ങളുമായി റോന്ത് ചുറ്റുകയാണ്. പട്ടാളത്തിനും പൊലീസിനും നിയന്ത്രിക്കാനാകുന്നില്ല. മെയ്തി, കുക്കി വിഭാഗങ്ങളിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്.മെയ്തി വിഭാഗം മാത്രമുള്ള മേഖലകളില്‍പ്പോലും ആ വിഭാഗത്തിലെ ക്രൈസ്തവരും ക്രൈസ്തവസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് നിഷ്‌കളങ്കമായി കാണാനാകില്ല.
മെയ്തി വിഭാഗക്കാരായ ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്ന 247 പള്ളികള്‍ തകര്‍ക്കപ്പെട്ടു. ആകെ 400ഓളം പള്ളികള്‍ തകര്‍ക്കപ്പെട്ടു,ആര്‍ച്ച് ബിഷപ് പറഞ്ഞു.
English Summary
Archbishop of Imphal said that the attack was aimed at Christians in Manipur
You may alos like this video: