പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. നിലവിൽ കേസിലെ മൂന്നാം പ്രതിയാണ് ഐ ജി ലക്ഷ്മൺ. നേരത്തേ ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ അറിയിക്കുകയായിരുന്നു.
അതേസമയം, കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്നലെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.15നാണ് അവസാനിച്ചത്. ഈ മാസം 30 ന് വീണ്ടും ഹാജരാകാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ‚മോന്‍സന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം,കൂട്ടുകച്ചവടക്കാര്‍ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്.
English Summary:Archeology Financial Fraud Case; IG Laxman appeared at the crime branch office
You may also like this video