കേരളത്തില്‍ മത്സരം കളിക്കാന്‍ താല്പര്യം അറിയിച്ച് അർജന്റീന. ഔദ്യോഗികമായി കത്ത് ലഭിച്ചാൽ ഉടൻ നടപടി ആരംഭിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍. കേരളത്തിൽ മത്സരത്തിനെത്താൻ താൽപര്യമുണ്ടെന്ന് അർജന്റീനയുടെ ടീം മാനേജർമാർ അറിയിച്ചതായി കായികമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കത്ത് അടുത്തയാഴ്ച ലഭിച്ചാൽ ഉടൻ കേരളം തുടർനടപടി ആരംഭിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സരകാര്യത്തിൽ കേരളം മുന്നോട്ടു പോകുക. അർജന്റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി അബ്ദുറഹിമാൻ പറഞ്ഞു.
കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്. മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ടുപോയി. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകൾ അറിയിച്ചത്. അർജന്റീന കേരളത്തിലേക്ക് വരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കേരളത്തിൽ ഫുട്ബോൾ നടത്തുകയാണെങ്കിൽ സഹായിക്കാമെന്നൊക്കെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. അതിൽ കേരളത്തിന് ഒരു മടിയുമില്ല. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു.
English Summary: Argentina expressing interest: Sports Minister said action will be taken immediately after receiving the letter
You may also like this video