Site icon Janayugom Online

മെസി നയിക്കുന്ന അര്‍ജന്റീന കേരളത്തില്‍ പന്തുതട്ടും: മന്ത്രി വി അബ്ദുറഹിമാന്‍

ലയണല്‍ മെ­സി നയിക്കുന്ന അര്‍ജന്റീന ഫു­ട്ബോള്‍ ടീം കേരളത്തില്‍ സൗഹൃദമത്സരം കളിക്കും. ലോകകപ്പ് വിജയ ടീമാണ് കേരളത്തില്‍ എത്തുക. കേരളത്തില്‍ രണ്ടു മ­ത്സരങ്ങള്‍ക്ക് തയ്യാറാണെന്ന് അ­ര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സന്നദ്ധത അറിയിച്ചു. 2025 ഒക്ടോബര്‍ ആകുമ്പോള്‍ മലപ്പുറത്ത് പുതുതായി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരമായി സംഘടിപ്പിക്കാനാണ് ശ്രമം. കേരളത്തിലെ 5000 കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കാമെന്നും അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരുമായി ചേര്‍ന്ന് പുതിയ അക്കാദമി ആരംഭിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫു­ട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം മന്ത്രി ഓൺലൈൻ ചര്‍ച്ച നടത്തിയിരുന്നു. നേരത്തേ ഈ വര്‍ഷം ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്നാണ് 2025 ഒക്ടോബറിൽ കളിക്കാൻ അർജന്റീന സന്നദ്ധത അറിയിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry; Argenti­na led by Mes­si will play in Ker­ala: Min­is­ter V Abdurrahiman

You may also like this video

Exit mobile version