Site icon Janayugom Online

അബദ്ധത്തിലുണ്ടായ ഫൗളില്‍ അർജന്റീന താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി;വീഡിയോ

ബ്രസീലിയന്‍ താരം മാഴ്‌സെലോയുടെ അബദ്ധത്തിലുണ്ടായ ഫൗളില്‍ എതിരാളിയുടെ കാലൊടിഞ്ഞു. കോപ്പ ലിബെര്‍ടഡോറസില്‍ അര്‍ജന്റൈന്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്‌സും ബ്ര­സീലിയന്‍ ക്ലബ്ബ് ഫ്ലുമിനെന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അര്‍ജന്റീനോസിന്റെ ലൂസിയാനോ സാഞ്ചെസിനാണ് മാഴ്‌സെലോയുടെ ഡ്രിബിളിങ്ങിനിടെ പരിക്കേറ്റത്. പന്തുമായി മുന്നേറുകയായിരുന്ന മുന്‍ റയല്‍ മഡ്രിഡ് താരം മാഴ്‌സെലോയെ തടയാനായി സാഞ്ചെസ് എത്തി. മാഴ്‌സെലോയെ പ്രതിരോധിക്കാനായി ഇടത്തേ കാല്‍ നീട്ടിവച്ച സാഞ്ചെസിന് പിഴച്ചു.

പന്ത് ഡ്രിബിള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ മാഴ്‌സെലോ താരത്തിന്റെ കാലില്‍ ചവിട്ടി. പിന്നാലെ സാഞ്ചെസിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി. സാഞ്ചെസിന് പരിക്കേറ്റയുടന്‍ മത്സരം നിര്‍ത്തിവച്ച മാഴ്‌സെലോ വൈദ്യസഹായം ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ യുവതാരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് സംഭവം നടന്നത്. ഒരു വര്‍ഷമെങ്കിലും താരത്തിന് നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരം. മാഴ്‌സെ­ലോയ്ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കി. കരഞ്ഞുകൊണ്ടാണ് മാഴ്‌സെലോ ഗ്രൗണ്ട് വിട്ടത്. ചുവപ്പ് കാര്‍ഡ് കിട്ടിയതിലല്ല, അത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണമായല്ലൊ എന്നതിനാണ് താരം കരഞ്ഞത്. അര്‍ജന്റീനോസ് താരങ്ങളും അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. മത്സരശേഷം മാപ്പ് ചോദിച്ച് മാഴ്‌സെലോ രംഗത്തെത്തി.

Eng­lish Sum­ma­ry: Argen­tin­ian defend­er suf­fers full dis­lo­ca­tion in knee dur­ing Copa Lib­er­ta­dores match
You may also like this video

 

Exit mobile version