Site icon Janayugom Online

മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം; തൃശൂരില്‍ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മ രിച്ചു

തൃശൂർ ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ യുവാക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി വെള്ളപ്പറമ്പിൽ വീട്ടിൽ 29 വയസുള്ള മിഥുൻ മോഹൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ അഞ്ചാംകല്ലിന് പടിഞ്ഞാറ് ഭാഗത്തെ റോഡിൽ വെച്ചാണ് സംഭവം. അക്രമികളെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Eng­lish Summary:Argument between drunk­en youths; A man who was under­go­ing treat­ment died after being stabbed in Thrissur
You may also like this video

Exit mobile version