എറണാകുളം പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് മരിച്ചത്. ഒഡിഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. രാവിലെ 7.30നായിരുന്നു സംഭവം. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് ഡിഗലും കുടുംബവും താമസിക്കുന്നത്.
ഇതേ കെട്ടിടത്തിലാണ് അഞ്ജന നായിക്കും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ആകാശിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:Argument; Guest worker stabbed to death in Perumbavoor, search for accused
You may also like this video