മദ്യനയക്കേസുമായി ബന്ധപ്പെട്ട ഇഡി അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നും വാദംകേള്‍ക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാതിരുന്നത് എന്താണെന്ന് കെജ്‌രിവാളിനോട് സുപ്രീം കോടതി വാദത്തിനിടെ ആരാഞ്ഞു. അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റ് പോലും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ വിശാലമായ അധികാരപരിധിയിലേക്കാണ് വിഷയം നല്‍കിയിരിക്കുന്നതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ‌്‌വി കോടതിയെ അറിയിച്ചു.
അതിനിടെ കെജ്‌രിവാളിന്റെ ഭാര്യ സുനിതയ്ക്കും മന്ത്രി അതിഷിക്കും തിഹാര്‍ ജയിലധികൃതര്‍ സന്ദര്‍ശനാനുമതി നല്‍കി. കഴിഞ്ഞദിവസം സുനിത കെജ്‌രിവാളിന് അനുമതി നിഷേധിച്ചിരുന്നു.
English Summary: Argument on Kejriwal’s petition continues today
You may also like this video