Site icon Janayugom Online

മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ ഇന്ന് വാദം

ലോക്‌സഭാ നടപടികളില്‍ പങ്കെടുക്കാന്‍ അനുമതി തേടി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ ലക്ഷദ്വീപ് വിചാരണ കോടതി ഫൈസലിനും കേസിലെ മറ്റ് മൂന്നു പ്രതികള്‍ക്കും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും പാര്‍ലമെന്റ് അംഗ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിജ്ഞാപനം പിന്‍വലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫൈസലിന്റെ ഹര്‍ജി.

കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയും ശിക്ഷയും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അയോഗ്യതാ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പിന്‍വലിച്ചിട്ടില്ലെന്ന് മുഹമ്മദ് ഫൈസലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്‌വി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജി ഇന്ന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ടെന്ന് സിംഘ്‌വി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് ഫൈസലിന്റെ ഹര്‍ജി അതിനൊപ്പം ചേര്‍ക്കാന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

Eng­lish Summary;Argument on Muham­mad Faisal’s peti­tion today

You may also like this video

Exit mobile version