ട്രെയിനില്‍ വച്ച് നടന്ന തര്‍ക്കത്തിന് പിന്നാലെ കോളജ് പ്രൊഫസറെ കൊലപ്പെടുത്തി. മുംബൈയിലെ മലാഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അലോക് സിങ് എന്ന പ്രൊഫസറെയാണ് 27കാരനായ ഓംകാർ ഷിൻഡെ കുത്തികൊലപ്പെടുത്തിയത്. ട്രെയിന് അകത്ത് സംഭവിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അലോക് സിങ്ങും പ്രതി ഷിൻഡെയും ഒരേ ലോക്കൽ ട്രെയിനിലായിരുന്നു യാത്ര ചെയ്തിരുന്നത്.
ട്രെയിൻ മലാഡിനടുത്തെത്തിയപ്പോഴാണ് തർക്കം ഉടലെടുത്തത്. തിരക്കേറിയ കമ്പാർട്ട്മെന്റ് ഗേറ്റുകളിലൂടെയുള്ള കയറ്റിറക്കത്തെ സംബന്ധിച്ച പ്രോട്ടോക്കോളിനെച്ചൊല്ലി ആയിരുന്നു തർക്കം. പിന്നാലെ ട്രെയിൻ ഇറങ്ങി അലോകിനെ പ്രതി കത്തികൊണ്ട് യറ്റിൽ പലതവണ കുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

