Site iconSite icon Janayugom Online

കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു

പന്നിയങ്കരയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇൻസാഫ് എന്ന ആൾക്കാണ് പരുക്കേറ്റത്. ചക്കുംകടവ് സ്വദേശി മുബീൻ ആണ് ആക്രമിച്ചത്. ബാർബർ ഷോപ്പിലെ കത്തികൊണ്ടായിരുന്നു ആക്രമണം. മുഖത്ത് മുറിവേറ്റ ഇൻസാഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണ കാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

Exit mobile version