Site iconSite icon Janayugom Online

തൃശൂരില്‍ മദ്യപാനത്തെ തുടർന്ന് തർക്കം; യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി

deathdeath

തൃശൂർ ദേശമംഗലത്ത് സഹോദരന്റെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. പതിപ്പറമ്പിൽ സുബ്രഹ്‌മണ്യൻ (40) ആണ് മരിച്ചത്. ദേശമംഗലം വെള്ളിയാട് സ്വദേശിയാണ് മകിച്ച സുബ്രഹ്‌മണ്യൻ. സഹോദരൻ സുരേഷ് ആണ് സുബ്രഹ്‌മണ്യനെ കുത്തി കൊലപ്പെടുത്തിയത്. സുരേഷിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേഷ് സുബ്രഹ്‌മണ്യനെ കുത്തിപരുക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് സുബ്രഹ്‌മണ്യൻ മരിച്ചത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

Eng­lish Summary;Argument over alco­hol in Thris­sur; The young man stabbed his broth­er to death

You may also like this video

Exit mobile version