Site iconSite icon Janayugom Online

വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലി തര്‍ക്കം; അമ്മയെ 17കാരിയായ മകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

പതിനേഴുകാരി അമ്മയെ മകള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ആലപ്പുഴ വാടയ്ക്കലിലാണ് സംഭവം. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. മഹിളാ കോണ്‍ഗ്രസ്സ് നേതാവിനാണ് കുത്തേറ്റത്. വീടിന്റെ തറയില്‍ ഉളള നായയുടെ മൂത്രം കഴുകിക്കളയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാനിയും മകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version