വീട്ടിലുള്ള വളർത്തുനായയെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് ഭാര്യയെയും രണ്ട് മക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉജൈൻ ജില്ലയിൽ ബദ്‌നഗർ ഏരിയയിലെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
പുലർച്ചെ ഒരു മണിയോടെ ദിലീപ് പവാർ തന്റെ വളർത്തുനായയെ മർദിക്കാൻ തുടങ്ങിയത്. ഭാര്യ ഗംഗ (40), മകൻ യോഗേന്ദ്ര (14), മകൾ നേഹ (17) എന്നിവർ നായയെ വെറുതെ വിടാൻ പവാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പവാർ ദേഷ്യത്തില്‍ ഭാര്യയെയും രണ്ട് മക്കളെയും വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ ഇയാളുടെ മറ്റ് രണ്ട് കുട്ടികൾ രക്ഷപ്പെട്ടതായി സബ് ഡിവിഷണൽ ഓഫിസർ ഓഫ് പൊലീസ് മഹേന്ദ്ര സിംഗ് പർമർ പറഞ്ഞു.
English Summary:Argument over pet dog; The young man killed his wife and two children and committed suicide
You may also like this video