Site iconSite icon Janayugom Online

ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റു മ രിച്ചു

ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. മന്‍ദരികന്‍ സ്വദേശി തൗഹിദ്(24) ആണ് മരിച്ചത്. ആക്രമണത്തില്‍ തൗഹിദിന്റെ സഹോദരങ്ങളായ താലിബ്(20),തൗസിഫ്(27) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്‌സ്പ്രസിലാണ് സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മദേരികനില്‍ താമസിക്കുന്ന 24 കാരനായ തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായത്. അക്രമി സംഘം കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തൗഹിദിനെ മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു പൊലീസ് പറഞ്ഞു.

ആക്രമണം തൗഹിദ് വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്മാരായ താലിബ, തൗസിഫ് എന്നിവര്‍ നിഹാല്‍ഗഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയും തുടര്‍ന്ന് ഇരുവരെയും സംഘം അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version