Site iconSite icon Janayugom Online

വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലി തര്‍ക്കം; തോക്ക് ചൂണ്ടി ഭീഷണി, ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

വാഹനങ്ങല്‍ കൂട്ടിയിടിച്ചതിന്റെ പേരില്‍ തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പരിഭ്രാന്തി പരത്തിയ ടാറ്റൂ ആർട്ടിസ്റ്റില്‍. വള്ളിക്കടവ് സ്വദേശിയായ റോബിൻ ജോൺസനെയാണ് പൊലീസ് പിടികൂടിയത്. വാക്കുതർക്കത്തിന് പിന്നാലെ കൈവശമുണ്ടായിരുന്ന തിരയുള്ള റിവോൾവർ ചൂണ്ടി ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽവെച്ചാണ് റോബിൻ സഞ്ചരിച്ച കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചത്. തുടർന്നുണ്ടായ തർക്കമാണ്ടായി. കയ്യിലുള്ളത് എയർ പിസ്റ്റൾ ആണിതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞതെങ്കിലും പ്രാഥമിക പരിശോധനയിൽ തന്നെ ഇത് റിവോൾവറാണെന്ന്  പൊലീസ് കണ്ടെത്തി. മൂന്ന് തിരകളും തോക്കിലുണ്ടായിരുന്നു. സംഭവ സമയം ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Exit mobile version