മീൻ പിടിക്കുന്നതിനിടെ തര്‍ക്കത്തെത്തുടര്‍ന്ന വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസൽമാന്‍ ആണ് അറസ്റ്റിലായത്. പൂക്കോട്ടുപാടം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെറായി സ്വദേശി 70 വയസുകാരാനായ കുഞ്ഞാലിയെയാണ് കൊല്ലാന്‍ ശ്രമിച്ചത്.
ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലാണ് സംഭവം നടന്നത്. പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെ കുഞ്ഞാലിയും അബ്ദുസൽമാനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ അബ്ദുസൽമാന്‍ കുഞ്ഞാലിയെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

