Site iconSite icon Janayugom Online

ഭർത്താവുമായി വീട്ടിൽ നിന്ന് മാറി താമസിക്കാത്തതിനെച്ചൊല്ലി തര്‍ക്കം; സഹോദരിയെ മ‍ർദിച്ച 57കാരന് 18 മാസം തടവ്

ഭർത്താവുമായി വീട്ടിൽ നിന്ന് മാറി താമസിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരിയെ തലക്ക് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ തഴക്കര പഞ്ചായത്ത് പനു വേലിൽ വീട്ടിൽ ഗോപി കുട്ടൻ പിള്ള( 57) യെ ശിക്ഷിച്ച് കോടതി. പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 18 മാസത്തേക്ക് തടവ് ശിക്ഷിക്കാണ് വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി1 ജഡ്ജി വി ജി ശ്രീദേവി ആണ് ശിക്ഷി വിധിച്ചത്.

കഴിഞ്ഞ വർഷം ജൂൺ 12 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിവാഹിതയായ സഹോദരി മണിയമ്മയോടൊപ്പം താമസിച്ചുവന്ന പ്രതി സഹോദരിയും ഭർത്താവും വീട്ടിൽ നിന്നും മാറി താമസിക്കാത്തതിലുള്ള വിരോധത്തിൽ രാവിലെ തിണ്ണയിൽ കിടന്ന സഹോദരിയെ തടി കഷണം കൊണ്ട് അപകടകരമായി തലക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കുറത്തികാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ഐ ബിജു സി വി ഈ സംഭവത്തില്‍ കേസ്സ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ്  ചെയ്തു. പ്രതിയെ ജയിലിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ ഹാജരായി.

Exit mobile version