Site iconSite icon Janayugom Online

ഒബിസി സ്ത്രീകളുടെ സംവരണത്തിനായി സഭയില്‍ വാദപ്രതിവാദങ്ങള്‍

വനിതാ സംവരണബില്ലില്‍ പാര്‍ലമെന്‍റില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ ഭരണ‑പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍. ബില്ലിനെപിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, പക്ഷെ അത് അപൂര്‍ണ്ണമാണെന്നു വ്യക്തമാക്കി.

ബില്ലില്‍ ഒബിസി സംവരണം ഉള്‍പ്പെടുത്തുന്നതു കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും , ഒബിസി സ്ത്രീകള്‍ക്ക് സംവരണമില്ലാത്ത് ബില്ല് ആപൂര്‍ണമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.രാജ്യത്തെ പ്രധാനപ്പെട്ട ജനവിഭാഗത്തിന്റെ പ്രാതിനിധ്യ കണക്കുകള്‍ കണ്ട് താന്‍ ഞെട്ടിയെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജനവിഭാഗം ഏതാണ്? ഈ രാജ്യം എങ്ങനെ ഭരിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. 90 സെക്രട്ടറിമാര്‍ക്കാണ് ഇന്ത്യാ സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമുള്ളത്. ഈ 90‑ല്‍ എത്ര ഒബിസിക്കാര്‍ ഉണ്ടെന്ന് അറിയുമോ ഉത്തരം കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

90 സെക്രട്ടറിമാരില്‍ 3 പേര്‍ മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളത് രാഹുല്‍ അഭിപ്രായപ്പെട്ടു രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരല്ല, സര്‍ക്കാരാണെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് മറുപടി നല്‍കിയത്.

രാജ്യം ഭരിക്കുന്നത് സെക്രട്ടറിമാരാണെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ബിജെപിയുടെ 85 എംപിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 29 ഒബിസി മന്ത്രിമാരേയും ഒരു ഒബിസി പ്രധാനമന്ത്രിയേയും നല്‍കിയത് ബിജെപിയാണ് അമിത് ഷാ പറഞ്ഞു.

Eng­lish Summary:
Argu­ments in Par­lia­ment for OBC Wom­en’s Reservation

You may also like this video:

Exit mobile version