ഇടുക്കി ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ ഒരു വീട് കാട്ടാന ഇടിച്ചു തകർത്തു. കുടി നിവാസി ജോർജിന്റെ വീടാണ് തകർത്തത്. ആനയെ പിടിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് വീണ്ടും അരിക്കൊമ്പൻ വീട് തകർത്തത്.
പത്തുമണിയോടെയാണ് അരിക്കൊമ്പൻ 301 കോളനിയിലെത്തിയത്. ഇടികുഴി ഭാഗത്തുകൂടി കടന്നുപോയ അരികൊമ്പൻ കുടി നിവാസിയായ വി ജെ ജോർജിന്റെ വീടാണ് ഇടിച്ചു തകർത്തത്. അടുക്കള ഭാഗമാണ് ഇടിച്ചത്. തകര ഷീറ്റുകൾ താഴെ വീഴുന്ന ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ജോർജ്ജും കുടുംബവും ആശുപത്രി ആവശ്യങ്ങൾക്ക് പോയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. അതേസമയം കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അരിക്കുമ്പനെ പിടിച്ചു മാറ്റുന്ന നടപടികൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യമാണ് കുടിനിവാസികൾ ഉന്നയിക്കുന്നത്.
വരുന്ന തിങ്കളാഴ്ച വിവിധ വകുപ്പുകളെ കൂട്ടിയുള്ള യോഗത്തിനുശേഷം ആകും അരിക്കൊമ്പനെ പിടികൂടി മാറ്റുക. മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി വനംവകുപ്പും വ്യക്തമാക്കുന്നു.
English Summary: Arikomban attack again in Chinnakanal: House demolished
You may also like this video