Site iconSite icon Janayugom Online

ചിന്നക്കലാല്‍ നിന്നും അരിക്കൊമ്പനെ മാറ്റണം, എവിടെ വിടണമെന്ന് സർക്കാർ തീരുമാനിക്കട്ടെ ; ഹൈക്കോടതി

ചിന്നക്കലാല്‍ നിന്നും അരിക്കൊമ്പനെ മാറ്റണമെന്ന് ഹൈക്കോടതി. എങ്ങോട്ടാണ് ആനയെ മാറ്റേണ്ടത് എന്നു‍ള്ള കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും പറമ്പിക്കുളത്തിന് പുറമെ അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പുനപരിശോധിക്കണമെന്ന നെന്മാറ എംഎല്‍എയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ആനയെ മാറ്റുന്നതിനായി സര്‍ക്കാരിന് ഒരാ‍ഴ്ച്ചത്തെ സമയം അനുവദിച്ചു.
ആനയെ പിടികൂടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ വൈൽഡ് ലൈഫ് വാർഡന് എങ്ങനെ സാധിച്ചെന്നും ഇത് സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ജനങ്ങളുടെ ആശങ്ക മനസിലാകും. ഈ മൃഗങ്ങളൊക്കെ ഇങ്ങനയായതിനു മനുഷ്യന്റെ കടന്നുകയറ്റവും ഒരു കാരണമാണ്. യൂക്കാലി മരങ്ങൾ ഉൾപ്പടെ വച്ച് പിടിപ്പിച്ച് വനത്തിന്റെ സ്വാഭാവിക പ്രകൃതി നശിപ്പിച്ച വനം വകുപ്പും കുറ്റക്കാരല്ലേയെന്നും ചെറിയ തടസ്സങ്ങൾ പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: arikom­ban tusker ele­phant shifting
You may also like this video

Exit mobile version