Site icon Janayugom Online

അരിക്കൊമ്പൻ മുല്ലക്കുടിയിൽ തമ്പടിക്കുന്നു

അരിക്കൊമ്പൻ കേരളത്തിന്റെ വനാതിർത്തിയിൽ താവളമുറപ്പിച്ചു. മുല്ലക്കുടിയിലാണ് രണ്ടു ദിവസമായി കൊമ്പൻ നിലയുറുപ്പിച്ചിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ ഉൾപ്പെടുന്നതാണ് മുല്ലക്കുടി വന പ്രദേശം. കഴിഞ്ഞ ദിവസങ്ങളിൽ അരിക്കൊമ്പൻ അതിർത്തി കടന്ന് പോയിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. 

അരിക്കൊമ്പനെ ആദ്യം തുറന്ന് വിടാൻ തീരുമാനിച്ചിരുന്നത് മുല്ലക്കുടി വനമേഖലയിലായിരുന്നു. കാലവസ്ഥ പ്രതികൂലമായതോടെയാണ് മേദകാനത്ത് തുറന്നു വിട്ടത്. അരിക്കൊമ്പൻ കേരളത്തിന്റെ വനാതിർത്തിയിലാണെങ്കിലും തൽക്കാലം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. കേരളത്തിന്റെ അതിർത്തിയിൽ ആയതിനാൽ ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുമുണ്ട്. 

അരിക്കൊമ്പനെ തിരിച്ച് കേരളത്തിന്റെ വനമേഖലയിലേക്ക് തുരത്തിയത് തമിഴ്‌നാട് വനം വകുപ്പ് ജീവനക്കാരാണ്. അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ വനത്തോട് ചേർന്ന ജനവാസ മേഖമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭീതി പരത്തിയിരുന്നു. ഇവിടെ റേഷൻ കടയ്ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. പ്രദേശത്ത് വൻ കൃഷിനാശം വരുത്തിയെന്നും തമിഴ്‌നാട് വനംവകുപ്പ് ആരോപിച്ചിരുന്നു. അരിക്കൊമ്പനെ തിരിച്ച് വനത്തിലേക്ക് തുരത്താനായതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് വനംവകുപ്പും മേഘമലയിലെ ജനങ്ങളും.

Eng­lish Sum­ma­ry; Arikom­ban is in Mullakudi

You may also like this video

Exit mobile version