Site iconSite icon Janayugom Online

അരിക്കൊമ്പൻ: കോടതിവിധി കാത്ത് ദൗത്യസംഘം

kombankomban

അരിക്കൊമ്പൻ ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക്ക് ഡ്രിൽ ഒഴിവാക്കാനാണ് തീരുമാനം. കോടതിവിധി അനുകൂലമായാൽ മുപ്പതിന് രാവിലെ നാലുമണിക്ക് തന്നെ ദൗത്യം തുടങ്ങുമെന്നാണ് ദൗത്യസംഘം അറിയിച്ചത്. എട്ടു സംഘങ്ങളായി തിരിഞ്ഞാകും ദൗത്യം പൂർത്തിയാക്കുക. 

ദൗത്യ സംഘങ്ങൾക്ക് നിർദേശം നൽകുവാനായി സിസിഎഫുമാരായ നരേന്ദ്ര ബാബു, ആർ എസ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ഇന്നലെ ചേർന്നു. എട്ടു സംഘങ്ങൾക്കുമായി നിയോഗിക്കപ്പെട്ടിരിയ്ക്കുന്ന ജോലികൾ ഡോ. അരുൺ സക്കറിയ വിശദീകരിച്ചു. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘത്തെ നയിക്കുന്നവരും നിൽക്കേണ്ട സ്ഥലവും നിർദേശിച്ചു. 

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയാൽ കൊണ്ടുപോകുന്നതിന് വേണ്ടി ബലപ്പെടുത്തിയ വാഹനവും തയ്യാറാക്കിയിട്ടുണ്ട്. അരിക്കൊമ്പൻ നിലവിൽ ദൗത്യ മേഖലയ്ക്ക് സമീപത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. തിരികെ എസ്റ്റേറ്റ് മേഖലയിലേക്ക് പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കോടതി വിധി അനുകൂലമാക്കുന്നതിനുള്ള രേഖകൾ വനം വകുപ്പ് സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Arikom­ban: Task force await­ing court verdict

You may also like this video

Exit mobile version