അരിക്കൊമ്പനെ ഇനി മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ജൂലൈ ആറിന് പരിഗണിക്കും.
ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പി കെ മിശ്ര എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഈ തീരുമാനമെടുത്തത്. നിലവില്‍ തമിഴ്‌നാട് വനമേഖലയിലുള്ള അരിക്കൊമ്പന്റെ വിഷയം ഉന്നയിച്ച് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ച കോടതി ആനകള്‍ ശക്തരെന്നും കേസ് പരിഗണിക്കുന്നതുവരെ ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും നിരീക്ഷണം നടത്തി.
English Summary:Arikomban: Will be considered on July 6
You may also like this video