ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആയുധങ്ങളുമായി രണ്ട് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ചനാപോരയില്‍ നിന്ന് ലഷ്കര്‍ ഇ ത്വയ്ബയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റസിസ്റ്റന്റ്സ് ഫ്രണ്ട് പ്രവര്‍ത്തകരാണ് തിങ്കളാഴ്ച പിടിയിലായതെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. 15 പിസ്റ്റലുകള്‍, 300 റൗണ്ട് വെടിയുണ്ടകള്‍, ഗണ്‍ സൈലന്‍സര്‍ തുടങ്ങിയവ ഭീകരരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ അറസ്റ്റ്. സുരക്ഷാസേനയ്ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:Armed terrorists arrested in Kashmir
You may also like this video