Site icon Janayugom Online

അനധികൃതമായി അതിർത്തി കടന്ന പാകിസ്ഥാൻ പൗരൻ അറസ്റ്റില്‍

ജമ്മു കശ്മീരില്‍ അനധികൃതമായി അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ സൈന്യം അറസ്റ്റ് ചെയ്തു. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതിന് തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

മാലിക് ചാക് നിവാസിയായ സാബർ നവാസെന്ന 21 കാരനായ പാകിസ്ഥാൻ പൗരനെയാണ് അറസ്റ്റ് ചെയ്തത്. അതിര്‍ത്തി കടന്നെത്തിയ നവാസ് വെല്ലുവിളിക്കുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി സൈന്യം പറഞ്ഞു.

ചോദ്യം ചെയ്യലിനായി ഇയാളെ ഖൂർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം അരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Eng­lish summary;Army arrests Pak­istan man near Jam­mu bor­der for ille­gal­ly enter­ing India

You may also like this video;

Exit mobile version