Site icon Janayugom Online

കശ്മീരിൽ ഗ്ര​നേഡ് പൊട്ടിത്തെറിച്ച് സൈനിക ക്യാപ്റ്റനും ജൂനിയർ ഓഫീസറും മരിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ അബദ്ധത്തിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ സൈനിക ക്യാപ്റ്റനും ജൂനിയർ കമ്മീഷൻഡ് ഓഫീസറും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രി പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് സംഭവം. ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരുന്നുവെന്ന് ആർമി പിആർഒ പറഞ്ഞു.
സൈനിക ക്യാപ്റ്റനെയും ജൂനിയർ ഓഫീസറേയും ചികിത്സക്കായി ഉടൻ തന്നെ ഹെലികോപ്റ്ററിൽ ഉധംപൂരിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കേറ്റ ഇവർ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

Eng­lish summary;Army cap­tain and junior offi­cer killed in grenade blast in Kashmir

You may also like this video;

Exit mobile version