Site iconSite icon Janayugom Online

ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങളുടെ പിന്തുണ തേടി സൈനിക മേധാവി

ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ വസതിയും ഓഫീസും പ്രക്ഷോഭകാരികൾ പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങളുടെ പിന്തുണതേടി സൈനിക മേധാവി ജനറൽ ശിവേന്ദ്ര സെൽവ. രാജ്യത്ത് സമാധാനം ഉറപ്പാക്കൻ ജനങ്ങൾ സൈന്യത്തേയും പൊലീസിനേയും പിന്തുണക്കണമെന്ന് സൈനിക മേധാവി പ്രസ്താവനയിൽ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി രൂ‍ക്ഷമായതിനെതുടർന്ന് ശ്രീലങ്കയിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കടന്ന പ്രതിഷേധക്കാർ വൻ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ഗൊതബയ രജപക്സെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

Eng­lish summary;Army chief seeks peo­ple’s sup­port to restore peace in Sri Lanka

You may also like this video;

Exit mobile version