ഇന്ത്യൻ കരസേനക്ക് പുതിയ യുദ്ധ യൂണിഫോം ഒരുങ്ങുന്നു. കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂണിഫോം അടുത്ത വർഷം ജനുവരി 15നു നടക്കുന്ന സൈനിക ദിന പരേഡിൽ അവതരിപ്പിക്കാനാണ് നീക്കം.
ഒലിവും മണ്ണും ഉൾപ്പെടെയുള്ള നിറങ്ങളുടെ മിശ്രിതം ഉൾക്കൊള്ളുന്ന യൂണിഫോമുകള്‍ സൈനികരുടെ വിന്യാസ മേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
മറ്റു രാജ്യങ്ങളുടെയൂണിഫോമുകളും മറ്റും സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷമാണ് യൂനിഫോം തയാറാക്കിയിട്ടുള്ളതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സൈനികർക്ക് ഉഷ്ണകാലത്തും ശൈത്യ കാലത്തും ഒരുപോലെ സുഖകരമായി ഉപയോഗിക്കാനും സാധിക്കും.
english summary;Army decides on new digital pattern combat uniform, to be implemented in 2022
you may also like this video;