Site icon Janayugom Online

രാജസ്ഥാനില്‍ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീണു

രാജസ്ഥാനില്‍ സൈനിക യുദ്ധവിമാനം തകര്‍ന്ന് വീണു. ലൈറ്റ് കോംപാറ്റ് എയര്‍ ക്രാഫ്റ്റ് ആയ തേജസ് വിമാനമാണ് തകര്‍ന്ന് വീണത്. ജെയ്‌സാല്‍മേറില്‍ വെച്ചായിരുന്നു അപകടം. അപകടത്തിന് തൊട്ടു മുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങിയിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡാണ് (എച്ച് എ എല്‍) തേജസ് രൂപകല്പന ചെയ്തത്. തേജസ് വിമാനം ആദ്യമായാണ് തകരുന്നത്. റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ക്കു പകരക്കാരനായാണ് തേജസ് സേനയില്‍ സ്ഥാനം പിടിച്ചത്. കര, നാവിക, വ്യോമസേനകളുടെ സംയുക്ത അഭ്യാസപ്രകടനമായ ഭാരത് ശക്തി കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊഖ്‌റാനിലെത്തിയിരുന്നു.

ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു തേജസ് യുദ്ധ വിമാനങ്ങളും. മാര്‍ക്ക്4, ആന്റി ഡ്രോണ്‍ സിസ്റ്റം, തദ്ദേശീയ നിര്‍മതി ഡ്രോണുകള്‍, പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍, ഹ്രസ്വദൂര മിസൈലുകള്‍, പിനാക്ക റോക്കറ്റ് ലോഞ്ചര്‍, ടി90 യുദ്ധ ടാങ്കുകള്‍, കെ-9 ആര്‍ട്ടിലറി റൈഫിളുകള്‍ എന്നിവയും ഭാരത് ശക്തിയില്‍ അണിനിരന്നത്. പ്രകടനം വീക്ഷിക്കാനായി 30 രാജ്യങ്ങളിലെ പ്രതിനിധികളടക്കമുള്ളവര്‍ എത്തിയിരുന്നു.

Eng­lish Summary:Army fight­er jet crash­es in Rajasthan
You may also like this video

Exit mobile version