Site icon Janayugom Online

ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അര്‍ണിയ മേഖലയിലുള്ള അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ഇന്ന് രാവിലെ ബിഎസ്എഫ് പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനിടെ പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം ബിഎസ്എഫ് പരാജയപ്പെടുത്തി. ഒരു കിലോഗ്രാമിന്റെ വീതം പത്ത് പാക്കറ്റ് ഹെറോയിന്‍ പ്രതികളില്‍ നിന്ന് പിടിയത്. 

Eng­lish Summary:Army foiled ter­ror­ist infil­tra­tion attempt in Jam­mu and Kashmir
You may also like this video

Exit mobile version