Site iconSite icon Janayugom Online

രജൗരിയില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം; ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കാണ്ടി വനമേഖലയിൽനടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. മറ്റൊരു ഭീകരന് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരർ വനമേഖലയിലെ ഗുഹകളിൽ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേന ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായി മേഖലയിൽ എത്തിയത്. ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ പരസ്പരം വെടിവെപ്പ് തുടരുകയാണ്.

ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര’ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കും. നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ രജൗരിയിൽ എത്തിയിരുന്നു. ഇദ്ദഹേം ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ എത്തി സ്ഥിതി വിലയിരുത്തി. 

Eng­lish Summary;Army kills a ter­ror­ist in Rajouri; The skir­mish continues
You may also like this video

Exit mobile version