അഗ്‌നിപഥ് പദ്ധതി പ്രകാരമുള്ള നിയമന നടപടികള്‍ക്കായി കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. റിക്രൂട്ട്‌മെന്റ് റാലിക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് കരസേന അറിയിച്ചു.
കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്ന് സൈനിക കാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ആദ്യ വർഷം 32,000 രൂപയും രണ്ടാം വർഷം 33,000 രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും.
ഓഗസ്റ്റ് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്താനാണ് തീരുമാനം. ആദ്യബാച്ചില്‍ 25,000 പേര്‍ കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
English summary;Army notification issued
you may also like this video;