Site iconSite icon Janayugom Online

ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് കരസേന, വീഡിയോ കാണാം…

Bipin rawatBipin rawat

കൂനുര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സെെനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് കരസേന. ഹെലികോപ്റ്റര്‍ അപ‍കടത്തിന് ഒരു ദിവസം മുമ്പ് , 1971 ലെ ഇന്തോ- പാകിസ്ഥാന്‍ യുദ്ധ വിജയത്തിന്റെ വാര്‍ഷികാഘോഷത്തിനിടെ റാവത്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു മിനിറ്റ് ദെെര്‍ഘ്യമുള്ള വീഡിയോയാണ് സെെന്യം പുറത്തുവിട്ടത്.

ഈ അവസരത്തിൽ നമ്മുടെ ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു, അവരുടെ ത്യാഗങ്ങളെ സ്മരിക്കുന്നു. നമ്മുടെ ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച അമർ ജവാൻ ജ്യോതി കോംപ്ലക്സിൽ വിജയ് പർവ് സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്നും വിജയ് പർവ്വിൽ പങ്കെടുക്കാൻ എല്ലാ രാജ്യക്കാരെയും ഞങ്ങൾ ക്ഷണിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്. നമ്മുടെ സെെന്യത്തെയോര്‍ത്ത് നമുക്ക് അഭിമാനിക്കാം, വിജയദിവസം നമ്മുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെ ഉന്നത സെെനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Eng­lish Sum­ma­ry: Army releas­es Bipin Rawat’s last message

You may like this video also

Exit mobile version