Site iconSite icon Janayugom Online

ടെറിട്ടോറിയൽ ആർമിയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം; 18 മുതല്‍ 42 വയസ്സുള്ളവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. 11 ഹെഡ്ക്വാർട്ടേഴ്സ് ആൻഡ് ഹെൽത്ത് ബറ്റാലിയനുകളിലാണ് വനിതകൾക്കായി ഒഴിവുകൾ നീക്കിവെക്കുക. 11 എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽ എട്ടെണ്ണം ജമ്മു-കശ്മീരിലും മൂന്നെണ്ണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ബറ്റാലിയനുകളിലുണ്ടാകുന്ന മൊത്തം ഒഴിവുകളിൽ ഒരു വിഭാഗം വനിതകൾക്കായി നീക്കിവെക്കാനാണ് തീരുമാനം. 

എച്ച് ആൻഡ് എച്ച് ബറ്റാലിയനുകളിൽ മാത്രം 750 മുതൽ 1000 വരെ സൈനികരുണ്ടാവും. ഇതിൽ നിശ്ചിതശതമാനം വനിതകൾക്ക് ലഭിക്കും. പുരുഷന്മാർക്കുള്ളതിന് സമാനമായ തിരഞ്ഞെടുപ്പ് നടപടികളായിരിക്കും വനിതകൾക്കും. 18നും 42നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് നിയമനം നൽകുക. രഹസ്യാന്വേഷണശേഖരണം, റോഡുനിർമാണം, പ്രകൃതിദുരന്തമേഖലകളിൽ സഹായമെത്തിക്കൽ തുടങ്ങി ബഹുമുഖപ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രധാന ചുമതലകൾ. നിലവിൽ 65 ടെറിട്ടോറിയൽ യൂണിറ്റുകളിലായി 50,000 സൈനികരാണുള്ളത്. 

Exit mobile version