കേന്ദ്ര സേനകളിലെ ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.
തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികപീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013 അഥവാ പോഷ് നിയമമനുസരിച്ചായിരിക്കണം പരാതി പരിഹാര സമിതി രൂപീകരിക്കേണ്ടതെന്നും ജസ്റ്റിസ് ആര്‍ എൻ മഞ്ജുള മന്ത്രാലയത്തോട് നിര്‍ദേശിച്ചു. എല്ലാ സേനാ ഉദ്യോഗസ്ഥര്‍ക്കും ലിംഗ സംവേദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് പരിശീലനം നല്‍കാനും കോടതി ആവശ്യപ്പെട്ടു.
കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളജില്‍ സഹ ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന് കാണിച്ച് ഇന്ത്യൻ വായുസേനയിലെ വനിതാ ഫ്ലൈറ്റ് ലഫ്റ്റനന്റ് സമര്‍പ്പിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സേന അംഗങ്ങള്‍ ഉള്‍പ്പെട്ട കേസുകളില്‍ പൊലീസ് കുറ്റപത്രം മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കേണ്ടതെന്നും സൈനിക കോടതിയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നിലല്ലെന്നും കോടതി നിര്‍ദേശിച്ചു.
english summary; Army should have Internal Grievance Redressal Committee; Madras High Court order
you may also like this video;