Site icon Janayugom Online

കരസേനയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി

social media

ഇന്ത്യന്‍ ആര്‍മി വിഭാഗത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ തടഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ആര്‍മിയുടെ ചിനാര്‍ കോറിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളാണ് ഒരാഴ്ചയായി ബ്ലോക്ക് ചെയ്തിരിക്കുന്നത്. ആര്‍മിയുടെയും ഇന്റലിജന്‍സിന്റെയും സ്രോതസുകളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മെറ്റയുടെ കീഴിലുള്ള ഈ രണ്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ തന്നെയാണോ ഈ അക്കൗണ്ടുകള്‍ തടഞ്ഞിരിക്കുന്നതെന്നത് വ്യക്തമല്ല. ഫേസ്ബുക്കിനോട് വിവരം ആരാ‍ഞ്ഞെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിലെ വിഷയങ്ങള്‍ സംബന്ധിച്ച് പരക്കുന്ന വ്യാജവാര്‍ത്തകളെ പ്രതിരോധിക്കുന്നതിനും സത്യാവസ്ഥ ജനങ്ങളെ അറിയിക്കുന്നതിനുമായാണ് ചിനാര്‍ കോര്‍ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Army social media accounts disappear
You may like this video also

Exit mobile version