Site iconSite icon Janayugom Online

പാലക്കാട് തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മുടപ്പല്ലൂർ കുറുപ്പത്തറ കളരിക്കൽ സതീഷ് (38), ഭാര്യ സുകന്യ (32) രവി എന്നിവർക്കും മറ്റു ഏഴ് പേർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷിൻ്റെ പരിക്ക് അതീവ ഗുരുതരമായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

കൂട്ടത്തോടെ വന്ന തേനീച്ച കുട്ടം പ്രദേശത്തുള്ളവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് പലരും വീട് അടച്ച് അകത്തിരുന്നു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തി. രാത്രിയോടെ തേനീച്ചകൾ കൂട്ടമായിരിക്കുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Exit mobile version