Site iconSite icon Janayugom Online

ആനി രാജയുടെ അറസ്റ്റ്; കേരള മഹിളാ സംഘം പൊന്നാനി മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധം

പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡല്‍ഹിയിലെ ഇസ്രേയല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്ത ആനിരാജ അടക്കമുള്ള പാലസ്തീന്‍ ഐക്യദാര്‍ഢ്യ കമ്മിറ്റി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരിക്കുകയാണ്. ഇസ്രേയല്‍ ജനതയോടുള്ള ആശയപരമായ വിധേയത്വം പ്രകടിപ്പിക്കാനാണ് ഡല്‍ഹി പൊലീസിനെക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഈ മര്‍ദ്ദനം അഴിച്ചുവിട്ടത്.

പാലസ്തീന്‍ ജനതയോട് ഇന്ത്യന്‍ ജനതയ്ക്കുള്ള ചരിത്രപരമായ സ്നേഹബന്ധങ്ങളെ ഇത്തരം മര്‍ദ്ദനങ്ങള്‍ മൂലം മാറ്റി മറിക്കാന്‍ ബിജെപി ഗവണ്മെന്റിന് ആകില്ലെന്ന് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു് കൊണ്ട് മറഞ്ചേരിയിൽ നടന്ന പ്രതിഷേധ ജാഥ ഉത്ഘാടനം ചെയ്ത് കൊണ്ട് മണ്ഡലം സെക്രട്ടറി സഖാവ് പ്രബിത പുല്ലൂണി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഖാവ് സ്മിത ജയരാജിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ. ജില്ലാ കമ്മറ്റി അംഗം സുബൈദ ബക്കർ. മണ്ഡലം ജോയിൻ സെക്രട്ടറി സുഹറ ഉസ്മാൻ. വൈസ് പ്രസിഡന്റ് സഖാവ് ദിവ്യ. സഖാവ് റംല മുസ്തഫ ചേലക്കടവ്. സഖാവ് അംബിക. സഖാവ് സുനിത വേണുഗോപാൽ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Arrest of annie raja; Protest by Ker­ala Mahi­la Sangam Pon­nani Man­dal Committee
You may also like this video

Exit mobile version