Site icon Janayugom Online

കെജ്‍രിവാളിന്റെ അറസ്റ്റ്: രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിന്റെ നിയമവിരുദ്ധ അറസ്റ്റ്- കസ്റ്റഡി എന്നിവയെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ. അമേരിക്കയ്ക്കും ജര്‍മ്മനിക്കും പിന്നാലെയാണ് യുഎന്നും ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എല്ലാ പൗരന്മാരുടെയും രാഷ്ട്രീയ- പൗരാവകാശം സംരക്ഷിക്കപ്പെടണമെന്നും, തെരഞ്ഞെടുപ്പ് വേളയിലുള്ള ഇത്തരം അനീതി നിറഞ്ഞ നടപടികള്‍ ഒരു രാജ്യത്തിനും ഭൂഷണമല്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസിന്റെ ഔദ്യോഗിക വക്താവ് സ്റ്റെഫാന്‍ ഡുറാജിക് പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ- പൗരാവകാശ ലംഘനം വര്‍ധിച്ച് വരുന്ന സാഹചര്യമാണ് ലോകത്തുള്ളതെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയമായ അനിശ്ചിതാവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന വിഷയവും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary:Arrest of Kejri­w­al: Unit­ed Nations strong­ly criticized
You may also like this video

Exit mobile version