Site iconSite icon Janayugom Online

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്സ്; സംസ്ഥാന ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് എസ്

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെഅറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് എസ്.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വേവലാതിപ്പെടേണ്ടെന്നും നിയമവും നീതിയും നടപ്പിലാക്കാൻ അവിടെ ഒരു സർക്കാരുണ്ടെന്നും മുതിർന്ന ആർഎസ്എസ് നേതാവ് കെ ഗോവിന്ദൻകുട്ടി പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കമന്റ് ആയിട്ടായിരുന്നു ഗോവിന്ദൻകുട്ടിയുടെ മറുപടി. രണ്ട് സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചത് എന്തിനാണെന്ന് ഗോവിന്ദൻകുട്ടി ചോദിക്കുന്നുണ്ട്. നക്സൽ മേഖലയിൽ കന്യാസ്ത്രീകൾക്കുള്ള ബന്ധം അന്വേഷണവിധേയമാക്കണമെന്നും കേരളത്തിലെ ദുർഭരണത്തിനും വിലക്കയറ്റത്തിനും എതിരെ ശക്തമായ പ്രതികരണങ്ങൾ സംഘടിപ്പിക്കുകയാണ് ബിജെപി ചെയ്യേണ്ടതെന്നും ഗോവിന്ദൻകുട്ടി ആവശ്യപ്പെട്ടു.

Exit mobile version