Site iconSite icon Janayugom Online

സാകേത് ഗോഖലെയുടെ അറസ്റ്റ്; ടിഎംസി പാര്‍ലമെന്‍ററി പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കുന്നു

ടിഎംസി വക്താവ് വക്താവ് സാകേത് ഗോഖലെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം ആരോപിച്ച് അഞ്ചംഗ പാര്‍ട്ടി പാർലമെന്ററി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിക്കുന്നു.ലോക്സഭാ എംപിമാരായ സൗഗത റോയ്, കല്യാൺ ബാനർജി, രാജ്യസഭാ എംപിമാരായ സുഖേന്ദു ശേഖർ റേ, മൗസം നൂർ, ഡെറക് ഒബ്രിയാൻ എന്നിവരാണ് സംഘാങ്ങള്‍.

നേരത്തെ ഗോഖലെയ്‌ക്കെതിരെ ഗുജറാത്ത് പൊലീസ് ആരംഭിച്ച നടപടിയെക്കുറിച്ച് ഉടനടി അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹത്തിനു നേരെയുണ്ടായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് മെമ്മോറാണ്ടം അയച്ചിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശത്രുത വളർത്തുന്നു എന്നു പറഞ്ഞാണ് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരമാണ് ഗോഖലെയ്‌ക്കെതിരെ കേസെടുത്തതെന്ന് ടിഎംസി ആരോപിച്ചു.പാലംതകർന്നതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരിലാണ് ഗോഖലെയെ അറസ്റ്റ് ചെയ്തത്,

രാജസ്ഥാൻ പോലീസിനെ ഒരു അറിയിപ്പും കൂടാതെ ഡിസംബർ 6 ന് രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ഗുജറാത്ത് പോലീസ് ഗോഖലെയെ അറസ്റ്റ് ചെയ്തതായി ടിഎംസി ആരോപിച്ചു. അദ്ദേഹത്തെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി, അവിടെ ഡിസംബർ 8 ന് കോടതി ജാമ്യം അനുവദിച്ചു, മണിക്കൂറുകൾക്ക് ശേഷം മറ്റൊരു കേസിൽ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു.

Eng­lish Summary:
Arrest of Saket Gokhale; TMC par­lia­men­tary del­e­ga­tion vis­its Elec­tion Commission

YOU may also like this video:

Exit mobile version