എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിൽ എത്തിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് തത്സമയ സംപ്രേക്ഷണം ചെയ്ത മാതൃഭൂമി ചാനൽ സംഘത്തിനെതിരെ കേസ്. മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടർ ഫെലിക്സ്, കാമറാമാൻ ഷാജു ചന്തപ്പുര, ഡ്രൈവർ അസ്‌ലം എന്നിവർക്കെതിരെയാണ് കേസെടുത്തത്. മാർഗതടസം സൃഷ്ടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്നുപേരെയും പൊലീസ് കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കാസർകോട് ഡിസിആർബി ഡിവൈഎസ്പിയും ഭീകരവിരുദ്ധ സ്ക്വാഡ് അംഗവുമായ സി എ അബ്ദുൾ റഹ്മാനാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് കേരള പൊലീസിന് കൈമാറിയത്. അതിവേഗം യാത്ര പുറപ്പെട്ട അന്വേഷകസംഘത്തെ പിന്തുടർന്ന ചാനൽ സംഘം അതിന്റെ രഹസ്യസ്വഭാവം മാനിച്ചില്ല. കണ്ണൂർ മമ്മാക്കുന്ന് റോഡിൽ വച്ച് അന്വേഷണസംഘം സഞ്ചരിച്ച കാർ പഞ്ചറായി. ടയർ മാറ്റാനായി നിർത്തിയപ്പോഴാണ് മാതൃഭൂമി സംഘം ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
english summary;Arrest of Shah Rukh Saifee: Case against Mathrubhumi for following the vehicle
you may also like this video
you may also like this video