ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സാജിബ് വാജെദ് ജോയിക്കെതിരെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിന് വാജെദിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധി. അന്നത്തെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) കാര്യ സഹമന്ത്രി ജുനൈദ് അഹമ്മദ് പാലക്കിനെതിരെയും സമാനമായ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹസീനയുടെ ഐസിടി കാര്യ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധനായ സാജിബ് വാജെദ് നിലവിൽ യുഎസിലാണ് താമസിക്കുന്നത്. പ്രക്ഷോഭത്തിനിടെ കർഫ്യൂ ഏർപ്പെടുത്തിയതിന് ശേഷം നടന്ന “കൂട്ടക്കൊലപാതകങ്ങൾ” സംബന്ധിച്ച് ഐസിടി-ബിഡി ഫയൽ ചെയ്ത മറ്റൊരു കേസിൽ മുൻ നിയമമന്ത്രി അനിസുൾ ഹഖിനും മുൻ പ്രധാനമന്ത്രിയുടെ നിക്ഷേപ ഉപദേഷ്ടാവ് സൽമാൻ എഫ് റഹ്മാനുമെതിരെ ഔദ്യോഗിക കുറ്റങ്ങൾ ചുമത്തി.
ഷെയ്ഖ് ഹസീനയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്

