ബോഫോഴ്സ് കുംഭകോണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ട് ഇടപാടുകളെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എൽഡിഎഫ്. നേതൃസംഗമം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സുപ്രീം കോടതി വളരെ ഗൗരവത്തിൽ ഇതിൽ ഇടപെട്ടതോടെ ബിജെപി പ്രതിക്കൂട്ടിലായി. അവരുടെ പ്രതിച്ഛായ മങ്ങിയപ്പോൾ അത് മറയ്ക്കാനാണ് പൗരത്വ ഭേതഗതി ബിൽ കൊണ്ടുവന്നത്. കേന്ദ്രത്തിനെതിരായ വികാരങ്ങളെ തിരിച്ചുവിടാനാണ് ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ്. മണ്ഡലം ചെയർമാൻ അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു. മാത്യു ടി തോമസ് എംഎൽഎ. , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, രാജു ഏബ്രഹാം, ആർ സനൽകുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ, സജി അലക്സ്, ഫ്രാൻസിസ് വി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Arrested Kejriwal to divert public attention: Minister VN Vasavan
You may also like this video