ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തിലേക്കടുക്കുമ്പോള്‍ ഒന്നാമന്മാരായ ലിവര്‍പൂളുമായി പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരം നഷ്ടമാക്കി ആഴ്സണല്‍. ഇന്നലെ നടന്ന മത്സരത്തില്‍ എവര്‍ട്ടണിനോട് സമനില വഴങ്ങി. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. 34-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡിലൂടെ ആഴ്സണലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 49-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എവര്‍ട്ടണ്‍ സമനില സ്വന്തമാക്കുകയായിരുന്നു. 31 മത്സരങ്ങളില്‍ നിന്ന് 62 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ആഴ്സണല്‍. 35 പോയിന്റുള്ള എവര്‍ട്ടണ്‍ 14-ാമതാണ്.
ആഴ്സണലിന് സമനിലക്കുരുക്ക്

