Site iconSite icon Janayugom Online

പരീക്ഷയില്‍ വിജയിക്കുന്നതും അച്ഛനോടുള്ള ആദരവ്: പിതാവിനെ അവസാനമായി ഒരുനോക്ക് കണ്ടശേഷം പരീക്ഷ പൂര്‍ത്തിയാക്കി പത്താംക്ലാസുകാരി അര്‍ഷിത

examexam

പിതാവിന്റെ മരണശേഷവും തന്റെ പൊതുപരീക്ഷ പൂര്‍ത്തിയാക്കി പത്താംക്ലാസുകാരി മകള്‍. കര്‍ണാടകയിലെ ഹൊസനഗര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് അച്ഛന്‍ മരിച്ച് മണിക്കൂര്‍ തികയും മുമ്പ് തന്റെ പരീക്ഷയ്ക്കെത്തിയത്. 

ഹൊസാനഗർ താലൂക്കിലെ ഗെരുപുരയിലുള്ള ഇന്ദിരാഗാന്ധി റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അർഷിയ മണിയാർ. ഏപ്രിൽ ആറിന് നടന്ന പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ചെങ്കിലും പരീക്ഷ എഴുതാന്‍ അര്‍ഷിയ തീരുമാനിക്കുകയായിരുന്നു. 

ഏപ്രിൽ 5 ന് രാത്രി 8 മണിയോടെ കൊപ്പളിലെ വസതിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് അര്‍ഷിതയുടെ അച്ഛൻ ആബിദ് ബാഷ മണിയാർ മരിക്കുന്നത്. ഇതറിഞ്ഞയുടനെ പ്രിൻസിപ്പൽ യോഗേഷ് എച്ച് ഹെബ്ബലഗെരെ, വാർഡൻ ആർ ശാന്ത നായിക്, സ്റ്റാഫ് സുനിത എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതർ വിദ്യാര്‍ത്ഥിനിയുമായി സ്വകാര്യ വാഹനത്തിൽ രാത്രി 10.30 ഓടെ കൊപ്പലിലേക്ക് യാത്രതിരിച്ചു. പിറ്റേന്ന് പുലർച്ചെ 4 മണിയോടെ അവർ അവിടെ എത്തി. പിതാവിനെ അവസാനമായി ഒരുനോക്കു കണ്ടശേഷം പരീക്ഷ എഴുതാന്‍ തിരികെ പോകാന്‍ കുട്ടി തീരുമാനിക്കുകയായിരുന്നു. 

പരീക്ഷ ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും പരീക്ഷകൾ മികച്ച രീതിയിൽ വിജയിക്കുന്നത് അദ്ദേഹത്തിനുള്ള ശരിയായ ആദരവാണെന്നും അര്‍ഷിത പറഞ്ഞു. 

തുടര്‍ന്ന് ഹൊസാനഗറിൽ നിന്ന് കോപ്പലിലേക്ക് 300 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് പെണ്‍കുട്ടി സ്കൂളിലെത്തി. അച്ഛനെ അവസനാമിയ ഒരുനോക്ക് കണ്ടശേഷം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ വിദ്യാര്‍ത്ഥിനി മടങ്ങുകയായിരുന്നു. 

Eng­lish Sum­ma­ry: Arshi­ta, a 10th-grad­er, com­plet­ed her exams after see­ing her father for the last time

You may also like this video

Exit mobile version