എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ എഴുതാത്ത പരീഷ ജയിച്ചെന്ന് ഏറണാകുളം മാഹാരാജാസ് കോളേജിന്‍റെ മാര്‍ക്ക് ലിസ്റ്റില്‍ വന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
സാങ്കേതികപ്പിഴവാണെന്ന കോളേജിന്‍റെ വിശദീകരണം അദ്ദേഹം തള്ളി. അതൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.എസ്എഫ്ഐക്ക് എതിരായിട്ട് വലിയൊരു ഗൂഢാലോചന നടന്നു. ഗോവിന്ദന്‍ മാഷ് അഭിപ്രായപ്പെട്ടു. സാങ്കേതിക പിഴവാണെന്ന വാദം നേരത്തെ ആര്‍ഷോയും തള്ളിയിരുന്നു. പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി കൊണ്ട് വാര്‍ത്തകള്‍ ചമക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ആരാണെന്ന് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയാല്‍ ആ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേ സമയം ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ച എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പിന്തുണയ്ക്കാനില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. അതെല്ലാം പരിശോധിക്കട്ടെ. അതിനൊന്നും കൂട്ട് നില്‍ക്കേണ്ട കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പിന്തുണയ്ക്കില്ല ഗോവിന്ദന്‍ പറഞ്ഞു
English Summary:
Arsho appeared in the mark list of the unwritten examination; MV Govindan says that it is part of a big conspiracy
You may also like this video: