കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ ജെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും.
ജനുവരി 23 വെള്ളിയാഴ്ച നടക്കുന്ന സംഘടനയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി, ജനുവരി 22 വ്യാഴാഴ്ച വൈകുന്നേരം 6:30‑ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ സനൽ കുമാർ നഗറിൽ വെച്ചാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മലയാള മാധ്യമ രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായ കെ.ജെ. ജേക്കബ് പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

