Site iconSite icon Janayugom Online

കൃത്രിമ രക്തം: മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് യുകെ

bloodblood

കൃത്രിമ രക്തത്തിന്റെ പരീക്ഷണം ആരംഭിച്ച് ബ്രിട്ടണ്‍. മനുഷ്യരില്‍ സന്നിവേശിപ്പിച്ചാണ് പരീക്ഷണം നടത്തുന്നത്. പൂര്‍ണമായും ലബോറട്ടറിയില്‍ നിര്‍മ്മിച്ച രക്തം, മനുഷ്യരില്‍ വിജയിക്കുകയാണെങ്കില്‍ ആരോഗ്യമേഖലയ്ക്ക് വന്‍ മുതല്‍ക്കൂട്ടാകുന്ന ഗവേഷണമാകുമിത്.
മനുഷ്യന്റെ മൂലകോശത്തില്‍ നിന്നും നിര്‍മ്മിച്ച കൃത്രിമ രക്തമാണ് ബ്രിട്ടനിലെ ഗവേഷക സംഘം പരീക്ഷിക്കുക. ഗവേഷണം വിജയിക്കുകയാണെങ്കില്‍, നിലവില്‍ രോഗികള്‍ക്കുള്ള മുഖ്യ രക്ത സ്രോതസ്സായ ദാനം ചെയ്യുന്ന രക്തത്തിനു വരെ ബദലാകാന്‍ കഴിയുന്ന വിധം വ്യവസായികാടിസ്ഥാനത്തില്‍ രോഗികള്‍ക്കാവശ്യമായ രക്തമുല്‍പ്പാദിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കാണ് വഴി തെളിയാന്‍ പോകുന്നത്. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ സ്‌കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വ്വീസ് ഡയറക്ടറായ മാര്‍ക് ടേണറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് 50 ലക്ഷം പൗണ്ട് ചിലവ് പ്രതീക്ഷിക്കുന്ന ഈ ഗവേഷണ പദ്ധതി നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കൃത്രിമ രക്തം ജനങ്ങള്‍ക്കിടയില്‍ സാധാരണമായിത്തീരുമെന്നാണ് ഗവേഷക സംഘം അനുമാനിക്കുന്നത്. ലബോറട്ടറിയിൽ നിർമ്മിച്ച യുവ ചുവന്ന രക്താണുക്കൾ സാധാരണ കോശങ്ങളേക്കാൾ കൂടുതൽ കാലം നിലനിൽക്കുമോ എന്നും ഗവേഷകര്‍ പഠനവിധേയമാക്കും. 

Eng­lish Sum­ma­ry: Arti­fi­cial blood: UK begins human trials

You may also like this video 

Exit mobile version